ദോഹ:കാൽപ്പന്തുകളിയുടെ ലോകമെമ്പാടുമുള്ള ആവേശം നെഞ്ചേറ്റി ഖത്തറിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദോഹ ഫെസ്റ്റിവൽ സിറ്റി (DHFC) കളിമുറ്റമാകുന്നു. ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശത്തിൽ പങ്കുചേരാൻ 'ഹലാ ബെൽ ഫാൻസ്' (Hala Bel Fans) എന്ന പേരിൽ അത്യാധുനിക ഫുട്ബോൾ ഫാൻ സോണുകളാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. ......
ദോഹ/മനാമ: ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഏഴായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഗൾഫ് സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ പുതിയ ഭീകരാക്രമണങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു. ......
ദോഹ: നിശ്ചയിക്കപ്പെട്ട കസ്റ്റംസ് മാനദണ്ഡങ്ങളും നിബന്ധനകളും വിജയകരമായി പൂർത്തിയാക്കിയ 12 സ്വകാര്യ കമ്പനികൾ കൂടി ജി.സി.സി അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ പ്രോഗ്രാമിന്റെ (GCC AEO) ഭാഗമായതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (GAC) അറിയിച്ചു. അന്താരാഷ്ട്ര വ്യാപാര മേഖലയിലെ സപ്ലൈ ചെയിൻ സുരക്ഷ ഉറപ്പാക്കുന്നതിലും കസ്റ്റംസ് നിയമങ്ങൾ പാലിക്കുന്നതിലും മികച്ച പങ്കുവഹിച്ച കമ്പനികൾക്കാണ് ഈ അംഗീകാരം.
കസ്റ്റംസ് കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് ചെയർമാൻ തലാൽ അബ്ദുള്ള അൽ ഷൈബി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കുള്ള എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ......
ദോഹ: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി തുടക്കം കുറിച്ച 2026 ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന അറബ് ദേശീയ ടീമുകൾക്ക് സമഗ്ര മെഡിക്കൽ പിന്തുണയുമായി ഖത്തറിലെ പ്രശസ്തമായ 'ആസ്പറ്റർ' ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റൽ. ഫിഫയുടെ മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ് അംഗീകാരമുള്ള ആസ്പറ്റർ, അറബ് ടീമുകളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിലും പരിക്കുകളിൽ നിന്നുള്ള മോചനത്തിലും നിർണായക പങ്കാണ് വഹിക്കുന്നത്.
ഫിറ്റ്നസ് വിലയിരുത്തലുകൾ, സമഗ്ര മെഡിക്കൽ പരിശോധനകൾ, പരിക്കുകൾ തടയുന്നതിനുള്ള പ്രതിരോധ പരിപാടികൾ, പുനരധിവാസം (Rehabilitation), ആധുനിക കായിക ശാസ്ത്ര ഉപദേശങ്ങൾ എന്നിവയാണ് ആസ്പറ്റർ ടീമുകൾക്ക് ലഭ്യമാക്കുന്നത്.ലോകകപ്പ് യോഗ്യതാ റൗണ്ട് മുതൽ ഇറാഖ് ടീമിനൊപ്പം ആസ്പറ്ററിന്റെ വിദഗ്ധ മെഡിക്കൽ സംഘമുണ്ടായിരുന്നു. ......
ദോഹ:ലോകശാസ്ത്രവേദിയുടെ തിളക്കമാർന്ന സദസ്സിലേക്ക് ഇന്ത്യയുടെ, പ്രവാസി സമൂഹത്തിന്റെ,മലയാളിയുടെ അഭിമാനമായി ഒരു പതിനൊന്നുകാരി നടന്നു കയറുകയാണ്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയും വയനാട് മുട്ടിൽ കുട്ടമംഗലം സ്വദേശിനിയുമായ അലിമ ബിൻത് ഹാഷിർ എന്ന ആറാം ക്ലാസുകാരിയാണ് ആഗോള ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ വിസ്മയ നേട്ടം കൈവരിച്ചിരിക്കുന്നത്. ......
സാപോപൻ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണ കൊറിയ പോരാട്ടവീര്യം തെളിയിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷവും തളരാതെ കളിച്ച കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് കീഴടക്കി ഗ്രൂപ്പ് എയിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി.
ആദ്യ പകുതിയിൽ കളി പൂർണമായും കൊറിയയുടെ നിയന്ത്രണത്തിലായിരുന്നു. ......
ന്യൂഡൽഹി: വീട്ടിൽ ഒരു കുടുംബിനാഥ നടത്തുന്ന സേവനങ്ങൾക്ക് അളക്കാനാകാത്ത മൂല്യമുണ്ടെന്ന് അടിവരയിട്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അപകടമരണക്കേസുകളിൽ നഷ്ടപരിഹാരം നിർണയിക്കുമ്പോൾ, വീട്ടമ്മമാരുടെ പ്രതിമാസ സേവന മൂല്യം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണമെന്ന് കോടതി ഉത്തരവിട്ടു. ......
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രം 'സ്ഫടിക'ത്തിൽ മോഹൻലാലിന്റെ ബാല്യകാലം (ആടുതോമയുടെ കുട്ടിക്കാലം) അവതരിപ്പിച്ച് വെള്ളിത്തിരയിൽ വിസ്മയം തീർത്ത രൂപേഷ് പീതാംബരൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇത്തവണ സംവിധായകന്റെയും നടന്റെയും കുപ്പായമണിഞ്ഞാണ് രൂപേഷ് 'ഭാസ്കരഭരണം' എന്ന പുതിയ ചിത്രവുമായി എത്തുന്നത്. ......
തിരുവനന്തപുരം: നിയമസഭയിൽ സർക്കാർ സമർപ്പിച്ച സംസ്ഥാനത്തിന്റെ ധനാരോഗ്യസ്ഥിതി റിപ്പോർട്ട് കേവലമൊരു രാഷ്ട്രീയ തർക്കവിഷയമല്ലെന്നും, വരാനിരിക്കുന്ന സർക്കാരുകൾ നേരിടാൻ പോകുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നേർച്ചിത്രമാണെന്നും ചൂണ്ടിക്കാട്ടി പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥനും നിരീക്ഷകനുമായ ഡോ. ബി. ......